Latest News
Loading...

എൽസമ്മ ജോർജ്ജുകുട്ടി ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സനായി യു ഡി എഫിലെ  എൽസമ്മ ജോർജ്ജുകുട്ടി വാളിപ്ലാക്കൽ തിരഞ്ഞെടുക്കപ്പെട്ടു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന വിനോദ് ചെറിയാൻ വേരനാനി വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നുണ്ടായ ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണങ്ങാനം പഞ്ചായത്ത് അളനാട് വാർഡ് മെമ്പർ ആണ് എൽസമ്മ. എൽസമ്മ ജോർജുകുട്ടിയെ മാണി സി കാപ്പൻ എം എൽ എ അനുമോദിച്ചു.





Post a Comment

0 Comments