Latest News
Loading...

അഗ്നിപഥിനെതിരെ പ്രതിക്ഷേധം

ഈരാറ്റുപേട്ട : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അഗ്നിപഥിനെതിരെയും ഡൽഹിയിൽ ഡിവൈഎഫ്ഐ എസ്എഫ് ഐ നേതാക്കളെ അറസ്റ്റ് ചെയ്തത്തിൽ പ്രതിക്ഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ സംയുക്ത പ്രതിക്ഷേധം സംഘടിപ്പിച്ചു. ഈരാറ്റുപേട്ട നായനാർ ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പൂഞ്ഞാർ കവലയിൽ അവസാനിച്ചു. തുടർന്ന് ചേർന്ന പ്രതിക്ഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ മിഥുൻ ബാബു ഉദ്‌ഘാടനം ചെയ്തു. 


ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ അമീർഖാൻ, ട്രഷറർ അഡ്വ.അക്ഷയ് ഹരി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ പി എ ഷെമീർ, പ്രഭാത് രാജു,വൈസ് പ്രസിഡന്റുമാരായ ജെറി വർഗീസ്, എം പി പ്രമോദ്, സെക്രട്ടറിയേറ്റ് അംഗം സാം മാത്യു, എസ്എഫ് ഐ ഏരിയ സെക്രട്ടറി എസ് നന്ദു എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments