Latest News
Loading...

ഡയാലിസിസ് യൂണിറ്റിന്റെ നിർമാണം തുടങ്ങി


 ഉഴവൂർ ഡോ. കെ.ആർ. നാരായണൻ സ്‌പെഷാലിറ്റി ആശുപത്രിയിൽ ആരോഗ്യ വകുപ്പും ജില്ലാ പഞ്ചായത്തും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും ചേർന്ന് 1.40 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ നിർമാണം തുടങ്ങി.  നിർമാണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവഹിച്ചു. ഒരേസമയം എട്ടു പേർക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യം യൂണിറ്റിൽ ലഭിക്കും.
 
 കെ.എച്ച്.ആർ.ഡബ്ലു.എസ്. ആണ് ഡയാലിസിസ് യൂണിറ്റിന്റെ നിർവഹണ ഏജൻസി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്ത് ചാലിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സണ്ണി പുതിയിടം, ജോയി കല്ലുപുര, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷരായ ജോൺസൺ പുളിക്കീൽ, പി.സി. കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, 


ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എൻ. രാമചന്ദ്രൻ, രാജു ജോൺ ചിറ്റേത്ത്, ലൂക്കോസ് മാക്കിൽ, സ്മിത അലക്‌സ്, ജീന സിറിയക്, സിൻസി മാത്യു, ആശാമോൾ ജോബി, ആൻസി മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ സിറിയക് കല്ലട, മേരി സജി, കെ.എം. തങ്കപ്പൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. അജയ് മോഹൻ, നവകേരളം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ.ആർ. ഭാഗ്യശ്രീ, ആശുപത്രി സൂപ്രണ്ട് ഡോ. ജെസി ജോയി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments