Latest News
Loading...

പാലാ നഗരസഭ കെടുകാര്യസ്ഥതയുടെ പര്യായം: ഡി സി കെ


പാലാ: കെടുകാര്യസ്ഥതയുടെ പര്യായമായി പാലാ നഗരസഭ മാറിയതായി ഡി സി കെ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. വികസനംപ്രഖ്യാപനങ്ങളിൽ മാത്രമേ കാണാറുള്ളൂ. പെൻഷൻ കൊടുക്കാൻ പോലും നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിക്കു പരിഹാരമുണ്ടായിട്ടില്ല. 

മാലിന്യ സംസ്ക്കരണത്തിലെ പാളിച്ചയുടെ പേരിൽ 23 ലക്ഷം രൂപ പിഴ അടയ്ക്കേണ്ട ഗതികേടിലാണ് നഗരസഭ. നികുതി വരുമാനം പിഴ കെട്ടി തീർക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കേരളത്തിൽ ഡ്രൈനേജ് സംവീധാനം ആദ്യം ഏർപ്പെടുത്തിയ നഗരസഭ പാലായാണ്. 


ഒട്ടേറെ മഹാരഥന്മാർ നേതൃത്വം നൽകിയിരുന്ന പാലാ നഗരസഭ ഇന്ന് പിടിപ്പുകേടിൻ്റെ ദുരിതമനുഭവിക്കുകയാണ്. വികസനത്തിൽ രാഷ്ട്രീയം കലർത്തി വികസനത്തിന് തടയിടുന്ന നിലപാടാണ് നഗരസഭ ചെയ്തു വരുന്നത്. ക്രിയാത്മകമായി പ്രവർത്തിക്കാൻ നഗരസഭാധികൃതർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. എം പി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു. അപ്പച്ചൻ ചെമ്പൻകുളം, ടോണി തൈപ്പറമ്പിൽ, ടോം നല്ലനിരപ്പേൽ, ജ്യോതിലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.




Post a Comment

0 Comments