Latest News
Loading...

ക്ഷീരദിനാചരണവും സൗജന്യ ഉച്ചഭക്ഷണ വിതരണവും

ലോക ക്ഷീരദിനത്തോട് അനുബന്ധിച്ചു ക്ഷീരവികസനവകുപ്പ് ന്റെ നേതൃത്വത്തിൽ മോനിപള്ളി ക്ഷീരസംഘത്തിന്റെ സഹകരണത്തോടെ ലോക ക്ഷീരദിനാചരണവും പെരുന്താനം മദർ തെരേസ സ്പെഷ്യൽ സ്കൂളിൽ സൗജന്യ ഉച്ചഭക്ഷണ വിതരണവും നടത്തി.ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. 

മോനിപള്ളി ക്ഷീരസംഘം പ്രസിഡന്റ്‌ ശ്രീ ബേബി സെബാസ്റ്റ്യൻ ആദ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക്‌ ഡയറി ഓഫീസർ ലതിഷ്കുമാർ ക്ഷീരദിന സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ അന്നമ്മ ടീച്ചർ സ്വാഗതം ആശംസിച്ചു. 


പഞ്ചായത്ത് മെമ്പര്മാരായ ന്യൂജന്റ് ജോസഫ്, അഞ്ചു പി ബെന്നി, സുരേഷ് വി ടി, ശ്രീനി തങ്കപ്പൻ, ജസീന്ത പൈലി,സ്കൂൾ പി ടി എ പ്രസിഡന്റ്‌ ജോണി കെ ഇ, കൗൺസിലർ അലക്സ്‌ കുടിലിൽ, ഡയറി ഓഫീസർ ജമിനി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments