Latest News
Loading...

പ്രതിക്ഷേധ പ്രകടനവും പന്തം കൊളുത്തി പ്രകടനവും

ഈരാറ്റുപേട്ട : കണ്ണൂരിൽ നിന്നുള്ള വിമാന യാത്രയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിക്ഷേധിച്ച് സിപിഐ എം പൂഞ്ഞാർ ഏരിയായുടെ കീഴിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിക്ഷേധ പ്രകടനവും പന്തം കൊളുത്തി പ്രകടനവും നടന്നു. 

പൂഞ്ഞാർ തെക്കേക്കരയിൽ ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, പൂഞ്ഞാർ പനച്ചികപ്പാറയിൽ ജില്ലാ കമ്മിറ്റി അംഗം രമ മോഹൻ, കടനാട് കൊല്ലപള്ളിയിൽ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്,   പ്രാവിതാനത്ത് ഏരിയ കമ്മിറ്റി അംഗം സിഎം സിറിയക്ക്, പനക്കപ്പാലത്ത് സികെ ഹരിഹരൻ, ഈരാറ്റുപേട്ടയിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ അമീർഖാൻ, മൂന്നിലവ് ടൗണിൽ കെ ഓ ജോർജ് എന്നിവർ പ്രതിക്ഷേധം ഉദ്‌ഘാടനം ചെയ്തു.





Post a Comment

0 Comments