Latest News
Loading...

അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും അടിയന്തരമായി പട്ടയം നൽകുക : സിപിഐ

 ഈരാറ്റുപേട്ട ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിൽ പതിറ്റാണ്ടുകളായി ഭൂമി കൈവശം വച്ചും വീടുകൾവെച്ച് താമസിച്ചുവരുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് നാളിതുവരെ പട്ടയം ലഭിച്ചിട്ടില്ല. സ്വന്തമായി ഭൂമിക്ക് രേഖകളില്ലാത്തതിനാൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഈ കുടുംബങ്ങൾ നേരിടുന്നത്. വർഷങ്ങളായി കരം അടച്ചു കൊണ്ടിരുന്ന സ്ഥലങ്ങളുടെ കരം എടുക്കാതെ യും തടസ്സപ്പെട്ടിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ അപേക്ഷകൾ നൽകിയിട്ടും പട്ടയം ലഭ്യമാക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല 


മൂന്നിലവ് തലനാട് മേലുകാവ് തീക്കോയി പൂഞ്ഞാർ നടുഭാഗം ഈ വില്ലേജുകളിലായി താമസിക്കുന്ന അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം റവന്യൂവകുപ്പ് അധികാരികളോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. മൂന്നു നാളുകളിലായി 17 18 19 തീയതികളിൽ ഈരാറ്റുപേട്ടയിൽ സഖാവ് കെ വി കൈപ്പള്ളി നഗറിൽ നടന്ന പൂഞ്ഞാർ മണ്ഡലം സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പാർട്ടി ജില്ലാ സെക്രട്ടറി സഖാവ് സി കെ ശശിധരൻ അസിസ്റ്റന്റ് വി കെ സന്തോഷ് കുമാർ സഖാവ് കെ റ്റി പ്രമദ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം 21 അംഗ പുതിയ മണ്ഡലം കമ്മിറ്റിയും സെക്രട്ടറിയായി സഖാവ് ഇ കെ മുജീബിനെയും തെരഞ്ഞെടുത്തു.
 

23 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ക്രഡൻഷ്യൽ  കമ്മിറ്റി റിപ്പോർട്ട് സഖാവ് കെ ശ്രീകുമാർ അവതരിപ്പിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ പി എസ് ബാബു അവതരിപ്പിച്ചു പി എസ് സുനിൽ, ഓമന രമേശ്, ഷമ്മാസ് ലത്തീഫ് എന്നിവർ പ്രസീഡിയം എന്നനിലയിൽ സമ്മേളനം നിയന്ത്രിച്ചു. പ്രസീഡിയത്തിനുവേണ്ടി സഖാവ് പി എസ് സുനിലും സ്വാഗത സംഘത്തിനു വേണ്ടി സഖാവ് കെ ഐ നൗഷാദും നന്ദി രേഖപ്പെടുത്തി.

സി പി ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്ത സഖാവ് ഇ കെ മുജീബ്.




Post a Comment

0 Comments