Latest News
Loading...

ഇടതുപക്ഷ മതേതര മുന്നണി യഥാർഥ്യമാകും - കെ പി രാജേന്ദ്രൻ.

ഈരാറ്റുപേട്ട.കേന്ദ്രം ഭരിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് സർക്കാരിനെതിരെ രാജ്യത്ത് ഇടതുപക്ഷ മതേതരത്വ ഐക്യം യഥാർഥ്യമാകുകയാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ. രാജ്യത്തെ മതേതരത്വ സങ്കൽപ്പങ്ങളെ ഇല്ലാതാക്കി വർഗ്ഗീയ ചേരി തിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരെ  ബദൽ ശക്തിയായി ഈ ഐക്യം മാറും.   

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ മതേതര ഐക്യം രാജ്യത്ത് രൂപപ്പെട്ടതോടെ   ജയിക്കാൻ ഭൂരിപക്ഷം ലഭിക്കില്ലെന്ന തിരിച്ചറിവിൽ ബിജെപി മറ്റുപാർട്ടികളിലെ എം എൽ എ മാരെ വിലക്കെടുക്കാൻ ശ്രമിക്കുകയാണെന്നും, പട്ടാളത്തിലേക്ക് ആർ എസ് എസ് വളന്റിയർമാരെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയായി അഗ്നിപഥിനെ ബിജെപി സർക്കാർ നടപ്പിലാക്കുകയാണെന്നുംഇതിനെതിരെയുള്ള വലിയ പോരാട്ടമാണ് ഉത്തരേന്ത്യയിൽ നടക്കുന്നതെന്നും സിപിഐ പൂഞ്ഞാർ     മണ്ഡലം സമ്മേളനം ഈരാറ്റുപേട്ട കെ വി കൈപ്പള്ളി നഗറിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു

കേരളത്തിൽ ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ യു ഡി എഫ് ,എൻ ഡി എ,   ആർ എസ് എസ് സഖ്യമാണ് സമര രംഗത്തെന്നും, കേന്ദ്രം ഭരിക്കുന്ന വർഗീയ ഫാസിസ്റ്റ് ഗവൺമെന്റിനെതിരെ തൊഴിലാളികളും ഇടതുപക്ഷ പാർട്ടികളും നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തി  സമരത്തിൽ പങ്കെടുക്കുന്നവരെ  രാജ്യദ്രോഹം കുറ്റം ചുമത്തി തുറുങ്കിലടക്കുകയാണ്. പതിനയ്യായിരത്തോളം പേരെയാണ് ഇപ്രകാരം ജയിലിൽ അടച്ചത്.കോർപ്പറേറ്റുകൾക്ക് വേണ്ടി തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലായ്മ ചെയ്തു ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തി പ്രക്ഷോഭങ്ങളുടെ ശക്തി കുറക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


പി എൻ സുകുമാരൻ നായർ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. അഡ്വ. പി എസ് സുനിൽ, ഷമാസ് ലത്തീഫ്, ഓമന രമേശ്‌ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളത്തിന് അധ്യക്ഷത വഹിച്ചു. കെ എസ് രാജു  രക്ത സാക്ഷി പ്രമേയവും, സോളി ഷാജി  അനുശോചന പ്രമേയവും, എം ജി  ശേഖരൻ റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വ വി കെ സന്തോഷ്‌കുമാർ, ബാബു കെ ജോർജ്, കെ റ്റി പ്രമദ്, പി കെ ഷാജകുമാർ, ഇ കെ മുജീബ് റ്റി ഡി മോഹനൻ, ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്നും തുടരും ഇന്ന് നടക്കുന്ന സമ്മേളനത്തിൽ ജില്ല സെക്രട്ടറി സി കെ ശശിധരൻ, ഒ പി എ സലാം തുടങ്ങിയവർ പങ്കെടുക്കും.






Post a Comment

0 Comments