Latest News
Loading...

സിപിഐ ധർണ്ണ നടത്തി

പാലാ ജനറൽ ആശുപത്രിയിലെ ശോചനിയാവസ്ഥ പരിഹരിക്കുക, കാർഡിയോളജി വിഭാഗവും കാത്തു ലാബിന്റെയും പ്രവർത്തനം പുനസ്ഥാപിക്കുക. ആശുപത്രിയിലേക്കുള്ള റോഡും, കാഷ്വാ ലിറ്റയുടെ മുൻവശത്തെ റോഡും സഞ്ചരയോഗ്യ മാക്കുക, ആവശ്യത്തിന് ഡോക്ടർ മാരെ  കാഷ്വാലിറ്റിയിൽ ഉറപ്പാക്കുക,  എക്സ്റെ, മറ്റ്പരിശോധന സംവിധാനങ്ങൾ കാഷ്വാ ലിറ്റയുടെ സമീപത്തേക്ക് മാറ്റി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സിപിഐ പാലാ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലാ ജനറൽ ആശുപത്രിക്കുമുമ്പിൽ ധർണ്ണ നടത്തി.


 സിബി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ് ഉദ്ഘാടനം ചെയ്തു. പി കെ ഷാജകുമാർ, അഡ്വ. തോമസ് വി റ്റി, പി കെ രവികുമാർ, കെ ബി അജേഷ്, പി എൻ പ്രമോദ്, പി കെ സോജി, ഷജിത് ലാൽ എന്നിവർ പ്രസംഗിച്ചു.




Post a Comment

0 Comments