Latest News
Loading...

സിഐടിയൂ പഞ്ചായത്ത്‌ സമ്മേളനങ്ങൾക്ക് തുടക്കമായി

പൂഞ്ഞാർ : സിഐടിയൂ പൂഞ്ഞാർ ഏരിയയുടെ കീഴിലെ വിവിധ പഞ്ചായത്ത്‌ കമ്മിറ്റികളുടെ സമ്മേളനങ്ങൾക്ക് തുടക്കമായി. സഹകരണ ബാങ്കിൽ നടന്ന പൂഞ്ഞാർ പഞ്ചായത്ത്‌ സമ്മേളനം ജില്ലാ ട്രഷറർ വിപി ഇബ്രാഹിം ഉദ്‌ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട്‌ സെക്രട്ടറി ജോർജ് പീറ്റർ അവതരിപ്പിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി കെപി മധുകുമാർ, സിഐടിയൂ ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, മിനി ഉണ്ണികൃഷ്‌ണൻ, ബിന്ദു അജി, ഗ്രാമ പഞ്ചായത്ത്‌ പ്രെസിഡന്റ് ഗീത നോബിൾ, ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റി അംഗം പി പി ബാബു, എസ് ബിനു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പഞ്ചായത്ത്‌ സെക്രട്ടറി ജോർജ് പീറ്റർ. 


തലനാട് : സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയി ജോർജ് ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി കെ എം രാജേന്ദ്ര പ്രസാദ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി എൻ രാമചന്ദ്രൻ, കെ എസ് സിബി,പി എ മോയ്‌ദീൻ, ജെറി വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹി : പഞ്ചായത്ത്‌ കൺവീനർ : കെ എം രാജേന്ദ്ര പ്രസാദ്



തീക്കോയി : തീക്കോയി പമ്പളനി കെട്ടിടത്തിൽ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ലാലിച്ചൻ ജോർജ് ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി പി എസ് ശശിധരൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി ഐസക് ഐസക്, ലോക്കൽ കമ്മിറ്റി അംഗം എം വി പോൾ, സിഐടിയൂ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ എം എസ് സുനീഷ്, ജോസ് മാത്യു, ഷിനോയ് ഗോപി, എം എം ബേബി, എപി മോഹൻദാസ്, സിജോ ആന്റണി, വിജി ദീപേഷ് എന്നിവർ സംസാരിച്ചു. കൺവീനർ : പി എസ് ശശിധരൻ

തലപ്പലം : പഞ്ചായത്ത്‌ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി വി കെ മോഹനൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിഐടിയൂ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ വി വി സന്തോഷ്, എസ് അനിൽകുമാർ, എഡി ജോസ്, ഷൈജു ജോസഫ്, നിഷ ഷൈബി എന്നിവർ സംസാരിച്ചു. കൺവീനർ : വികെ മോഹനൻ.




Post a Comment

0 Comments