ചേർപ്പുങ്കലിൽ പുതിയതായി നിർമ്മിക്കുന്ന സമാന്തര പാലത്തിന് വേണ്ടി സ്ഥാപിക്കുന്ന ഇരുമ്പ് ഗർഡറുകൾ കയറ്റി വെക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നടപ്പാക്കിയതായി മോൻസ് ജോസഫ് എംഎൽഎ, മാണി സി കാപ്പൻ എംഎൽഎ എന്നിവർ അറിയിച്ചു.
ചേർപ്പുങ്കൽ പാലം നിർമ്മിക്കുന്നതിന് വേണ്ടി നിശ്ചയിക്കപ്പെട്ട നാല് ഗർഡറുകളും ഫലപ്രദമായി സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. ശക്തമായി തുടർന്നുവന്നിരുന്ന മഴയെ തുടർന്ന് ഹെവി വെഹിക്കിൾസ് ചെളിയിൽ പുതയുന്നത് മൂലം ഇക്കാര്യം നടപ്പാക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. ഇപ്പോൾ ഏതാനും ദിവസങ്ങളായി ഉണ്ടായിരിക്കുന്ന അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തിയാണ് ഇക്കാര്യങ്ങൾ നടപ്പാക്കിയിട്ടുള്ളത്. 30 ടണ്ണിന്റ ഇരുമ്പ് ഗർഡറുകൾ പാലത്തിൽ കയറ്റി വയ്ക്കുന്ന ജോലി ഇന്നലെ രാവിലെയാണ് ആരംഭിച്ചത്. വൈകുന്നേരത്തോടെ എല്ലാ ഗർഡറുകളും കയറ്റി വയ്ക്കാൻ കഴിഞ്ഞതിലൂടെ നിർമാണരംഗത്തെ മുഖ്യ തടസ്സമായിരുന്നു പ്രധാന പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞതായി സ്ഥലം സന്ദർശിച്ച ശേഷം മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
ചേർപ്പുങ്കൽ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഗർഡറുകളിൽ ക്രോസ് ബ്രേസ്സിംഗ് സ്ഥാപിക്കുന്ന ജോലിയാണ് ഇനി നടപ്പാക്കാനുള്ളത്. ഇത്തരത്തിൽ സ്ഥാപിക്കാനുള്ള നൂറ് എണ്ണം സജ്ജമാക്കിയിട്ടുണ്ട് .പരമാവധി വേഗത്തിൽ ഇക്കാര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് ഇതിനു മുകളിൽ ഷീറ്റ് ഇട്ട ശേഷം ബീമം കോൺക്രീറ്റിംഗ് നടപ്പാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരോട് കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.നിർമ്മാണപ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ മുന്നോട്ടു കൊണ്ടുപോകുന്ന നടപടികളാണ് ഇനി സ്വീകരിക്കേണ്ടത് .രണ്ടുമാസത്തിനുള്ളിൽ ചേർപ്പുങ്കൽ പഴയ പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ യാഥാർത്ഥ്യമാക്കണം
.ഈ ഒരു സാഹചര്യത്തിലാണ് ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ പുരോഗതി സംബന്ധിച്ച് മോണിറ്ററിംഗ് റിവ്യൂ നടത്താൻ തീരുമാനിച്ചത് .ഇത് പ്രകാരം ആവശ്യമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനും തുടർന്നുള്ള നിർമ്മാണം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും മോൻസ് ജോസഫ് എംഎൽഎയുടെയും മാണി സി കാപ്പൻ എംഎൽഎയുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരും കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനി പ്രതിനിധികളും സംയുക്ത സന്ദർശനം നടത്തി ആവശ്യമായ തുടർനടപടികൾ കൈക്കൊള്ളുന്നതിന് തീരുമാനിച്ചിട്ടുണ്ട്
0 Comments