Latest News
Loading...

ഡ്രൈവര്‍ ഉറങ്ങി- കാര്‍ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു

രാമപുരം: കൂത്താട്ടുകുളം റോഡില്‍ അമനകര ക്ഷീരസംഘത്തിന് സമീപം ആള്‍ട്ടോ കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 4 നാണ് അപകടമുണ്ടായത്. കൂത്താട്ടുകുളത്തുനിന്നും പാലാ ഭാഗത്തേയ്ക്ക് പോവുകവേയാണ് കാര്‍ അപകടത്തില്‍ പെട്ടത്.

 
ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം. രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകള്‍ ഇടിച്ച് തകര്‍ത്തതിന് ശേഷമാണ് കാര്‍ തലകീഴായി മറിഞ്ഞത്. പയപ്പാര്‍ സ്വദേശിയുടേതാണ് കാര്‍. ഉടമ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍  ഡ്രൈവർക്ക് പരിക്കുപറ്റി.




Post a Comment

0 Comments