Latest News
Loading...

അന്ത‍ർദേശീയ ലഹരി വിമുക്ത ദിനാചരണ ബോധവത്കരണ ക്ലാസ് നടത്തി

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്റർ, പാലാ അഡാർട്ട്, മരങ്ങാട്ടുപിള്ളി ജനമൈത്രി പോലീസ്, മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസ് സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 26/06/2022 ‍ഞായറാഴ്ച രാവിലെ 10.30 ന് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് അന്തർദേശിയ ലഹരി വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തപ്പെട്ടു. സി.ഡി.എസ് ചെയ‍ർപേഴ്സൺ ഉഷ ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. അഡാർട്ട് ഡയറക്ടർ എൻ.എം സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തുകയും, പ്രൊ.കെ.പി ജോസഫ് (MTLSC pala) ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു.  

അഡാർട്ട് പ്രതിനിധി എൻ.പി മന്മദൻ പ്രാർത്ഥനാഗാനത്തിൽ ആലചിച്ച് ആരംഭിച്ച പരിപാടിയിൽ പ്രശസ്ത കവി ആർ.കെ വള്ളിച്ചിറ കവിത ആലപിക്കുകയും, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയ‍ർപേഴ്സൺ ഉഷാ രാജു, വാർഡ് മെമ്പർമാരായ സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ വി.കെ, അഡാർട്ട് പ്രതിനിധികളായ റോയി പ്ലാത്തോട്ടം, മാത്യു ജോസഫ്, ജോസുകുട്ടി (മിസ്റ്റർ ഇന്ത്യു), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജികുമാർ, ജനമൈത്രി പോലീസ് സ്റ്റേഷൻ പ്രതിനിധി ശ്യാം, സി.ഡി.എസ് അക്കൗണ്ടന്റ് ദീപ്തി എന്നിവർ ആശംസകൾ അറിയിച്ചു.




Post a Comment

0 Comments