Latest News
Loading...

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ


പാലാ: മീനച്ചിൽ താലൂക്ക് മേഖലയിലെ ഭിന്നശേഷിക്കാർക്കായുള്ള സഹായ ഉപകരണങ്ങൾ നാളെ (ചൊവ്വ) വിതരണം ചെയ്യും.കേന്ദ്ര സർക്കാരിൻ്റെ സാമൂഹിക നീതി മന്ത്രാലയത്തിനായുള്ള സ്റ്റാൻ്റിംറ് കമ്മിറ്റി അംഗമായ
തോമസ് ചാഴികാടൻ എം.പിയുടെ ശ്രമഫലമായി കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അലിം കോ കമ്പനിയാണ് സഹായ ഉപകരണങ്ങൾ നൽകുന്നത്. 


മീനച്ചിൽ താലൂക്കിലെ ളാലം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന വിവിധ പഞ്ചായത്തുകളിലെ 162 പേർക്കും, മൂന്നിലവ്, മേലുകാവ്, തലപ്പലം, തലനാട് പഞ്ചായത്തുകളിലും പാലാ നഗരസഭയിലുമായി 25 പേർക്കും ഉൾപ്പെടെ 187 പേർക്കാണ് ഉപകരണസഹായം ലഭ്യമാകുന്നതെന്ന് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ് അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രണ്ടു ഘട്ടമായി നടത്തിയ സർവ്വേയിലൂടെയും പരിശോധനയിലൂടെയാണ് അർഹരായവരെ തെരഞ്ഞെടുത്തത്.


ളാലം ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയത്തിൽ നാളെ ( ചൊവ്വ )രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ വച്ച് സഹായ ഉപകരണങ്ങൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും. യോഗത്തിൽ തോമസ് ചാഴികാടൻ എം.പി അദ്ധ്യക്ഷത വഹിക്കും. ജോസ്.കെ.മാണി എം.പി ഉപകരണ വിതരണം ഉദ്ഘാടനം ചെയ്യും. മണി.സി.കാപ്പൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.

Post a Comment

0 Comments