Latest News
Loading...

മുട്ടു കൂട്ടിയിടിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ - പി.ജി. ബിജുകുമാർ

പാലാ:സ്വപ്ന സുരേഷിന് മുമ്പിൽ മുട്ടു കൂട്ടിയിടിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി ജില്ല ജനറൽ സെക്രട്ടറി പി.ജി.ബിജുകുമാർ കുറ്റപ്പെടുത്തി.
സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെട്ട്
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഉദാഹരണമായി മാറിയ പിണറായി വിജയൻ രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യ
പ്പെട്ട് ബിജെപി പാലായിൽ സംഘടിപ്പ
ജനകീയ വിചാരണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജുകുമാർ.


           


മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ഇടയ്ക്കിടെ അമേരിക്കയ്ക്ക് പോകുന്നത് എന്തിനാണെന്ന് പാർട്ടിക്കാർ അന്വേഷിക്കണം.  തൊഴിലാളികളെയും ജനങ്ങളെയും വഞ്ചിക്കുന്ന സർക്കാരാണിതെന്ന് അദ്ദേഹം തുടർന്നു. തൊഴിലാളികളെ
രാഷ്ട്രീയത്കരിക്കുന്നു. കെ.പി.പി.എൽ.പുനരാരംഭിച്ചപ്പോൾ
ഒരു തൊഴിലാളിയെപ്പോലും സ്ഥിരപ്പെടുത്തിയില്ല. കെഎസ്ആർടിസിയും കെഎസ്ഇബിയും ബിവറേജസ് കോർപ്പറേഷൻവരെ നഷ്ടത്തിലാണെന്നാണ് പറയുന്നത്.   യുവാക്കളെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നയമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. എന്നിട്ട് സംസ്ഥാനത്തെ ഭൂരിഭാഗം യുവാക്കളും മദ്യപാനികളും ലഹരി ഉപയോഗിക്കുന്നവരുമാണെന്ന്
സംസ്ഥാനത്തെ എക്സൈസ് മന്ത്രി തന്നെ പറയുന്നു. 



യുവാക്കളെ ഈ സർക്കാർ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ബിജുകുമാർ ചോദിച്ചു.
പാലാ മണ്ഡലം വൈസ് പ്രസിഡന്റ്
ദീപു സി.ജി. അദ്ധ്യക്ഷനായി. ബിജെപി എസ്.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് 
കാവിമറ്റം മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ
പ്രൊഫ.ബി.വിജയകുമാർ,സംസ്ഥാന കൗൺസിലംഗങ്ങളായസോമശേഖരൻ തച്ചേട്ട്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ രൺജിത് ജി.മീനാഭവൻ, 
മണ്ഡലം ജനറൽ സെക്രട്ടറിമാരായ
അഡ്വ. അനീഷ് ജി,ബിനീഷ് ചൂണ്ടച്ചേരി, 
വൈസ് പ്രസിഡന്റ് ശുഭ സുന്ദർരാജ്, ഗിരിജ ജയൻ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് തോമസുകുട്ടി പവ്വത്ത് ജില്ലാകമ്മിറ്റിയംഗം ജയാ രാജു, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ജയൻ കരുണാകരൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മിനി അനിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീജയ എം.പി., സ്മിത വിനോദ്,ഷീബാ റാണി, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.വിവിധ പഞ്ചായത്തുകളിലെ ഭാരവാഹികളും ബൂത്ത് ഭാരവാഹികളും ജനകീയ വിചാരണ സദസ്സിൽ പങ്കെടുത്തു.




Post a Comment

0 Comments