Latest News
Loading...

ഭരണങ്ങാനം - ഇടപ്പാടി പാതയിൽ വാഹനാപകടങ്ങൾ പതിവാകുന്നു.

ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ ഭരണങ്ങാനം - ഇടപ്പാടി പാതയിൽ വാഹനാ പകടങ്ങൾ തുടർക്കഥയാവുകയാണ്.ഈ റോഡ്‌ നാറ്റ്പാക്ക്  ശാസ്ത്രീയമായി പരിശോധിച്ച് അപാകതകൾ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുകയും പ്രദേശത്തെ ബ്ലാക്ക് സ്പോട്ടായി പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് ഭരണങ്ങാനം - ഇടപ്പാടി പൗര സമിതി ആവശ്യപെട്ടു.


2006ൽ ഹൈവേ വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങൾ റോഡിനായി ഉപയോഗിക്കാത്തത് പലയിടത്തു റോഡിന് വീതി കുറവിനു കാരണമായിട്ടുണ്ട്. ഇടപ്പാടി ജംഗ്ഷനിലും ഭരണങ്ങാനത്തുംറോഡിനു വീതി കൂടുതലും ചിലയിടത്തു വീതി കുറവും ആണ്. ഇത് Pwd യുടെ അനാസ്ഥയും അഴിമതിയും കാരണ മാണ്. വീതി കൂടുതൽ ഉള്ളയിടത്തു ഓവർ ടേക് ചെയ്തു വരുന്ന വാഹങ്ങൾ വീതി കുറവുള്ളിടത്തു കൂട്ടിയിടിക്കുന്നു.

റോഡ് സേഫ്റ്റി ഫണ്ടി ൽ നിന്നും ശ്രീ മാണി സി. കാപ്പൻ MLA യുടെ ഇടപെടലിൽ അനുവദിച്ച 95.5ലക്ഷം രൂപയുടെ ഓട, നടപ്പാത, റോഡ്‌ സുരക്ഷ ബോർഡ്‌, ബസ് ബേയ് , എന്നിവ ടെൻഡർ ചെയ്തുവെങ്കിലും മഴയത്തു നടപ്പിലാക്കാൻ സാധിക്കുന്നില്ല. ഇതു അടിയന്തിരമായി നടപ്പിലാക്കണം.

മേരിഗിരി ജംഗ്ഷനിൽ ഏറെ വീതികുറവും, വളവും കാരണം നിരവധി അപകടങ്ങൾ ഉണ്ടാകുന്നു.ഈ പ്രദേശത്ത് അടുത്ത കാലത്തായി ഉണ്ടായ അപകട മൂലം 5 പേർ മരണപ്പെടുകയും നിരവധി പേർ പരിക്കേറ്റും കഴിയുന്നു.

വർഷങ്ങളായി ഭരണങ്ങാനം - ഇടപ്പാടി നിവാസികളും യാത്രികരും അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തുവാനും നാറ്റ് പാക്ക് പഠനം നടത്തുവാനും PWD യും സ്ഥലം MLA യും അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.




Post a Comment

0 Comments