Latest News
Loading...

സഹകരണ ബാങ്ക് തട്ടിപ്പ്. സ്ഥലം ജപ്തി ചെയ്തു.

മൂനിലവ് : മൂന്നിലവ് സർവീസ് സഹകരണ ബാങ്കിൽ  ജെയിംസ് ആന്റണി പ്രസിഡന്റായിരിക്കെ മൂല്യമില്ലാത്ത വസ്തുക്കൾ ഈട് വെച്ച് കോടികൾ തട്ടിയവരുടെ മറ്റ് സ്ഥലങ്ങൾ ഉടൻജപ്തി ചെയ്തു.  ജോസ് ആന്റണിയുടെയും ചാൾസ് ആന്റണിയുടെ ഭാര്യ ഡെയ്സി ചാൾസിന്റെയും വീട് ഉൾപ്പടെയുള്ള മറ്റു സ്ഥലങ്ങളാണ് സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്റ്ററുടെ നിർദ്ദേശ പ്രകാരം പാല അസിസ്റ്റന്റ് രജിസ്റ്ററൂം ഉദ്യോഗസ്ഥരും ബാങ്ക് ജീവൻകാരുടെയും നേതൃത്വത്തിൽ ഉടൻ ജപ്തി ചെയ്തത്. ജോസ് ആന്റണിയുടെ  മേലുകാവ് വില്ലെജിൽ ഇടമറുക് ഭാഗത്തുള്ള 50 സെന്റ് സ്ഥലവും വീടും, ഡെയ്‌സി ചാൾസിന്റെ മേലുകാവ് വില്ലേജിലെ വാകകാട് ഭാഗത്തുള്ള നാല് ഏക്കർ സ്ഥലവും വീടുമാണ് വകപ്പ് ഉടൻ ജപ്തി ചെയ്‌തത്‌.


ജെയിംസ് ആന്റണിയുടെ നേതൃത്ത്വത്തിലുണ്ടായിരുന്ന ഭരണ സമിതി 2013 മുതൽ സ്വന്തം പേരിലും കുടുംബങ്ങളുടെയും മറ്റ് ബന്ധുക്കളുടെയും പേരിൽ മൂല്യമില്ലാത്ത വസ്തുക്കൾ ജാമ്യമായി നൽകിയും ബാങ്കിൽ ലോൺ വെച്ചിരിക്കുന്ന വസ്തുകളുടെ ഉടമറിയതെയും ലോണെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു. ജെയിംസ് ആന്റണിയുടെ മരണത്തിന് ശേഷമാണ് തട്ടിപ്പ് പുറത്ത് വന്നത്.ഇതരത്തിൽ നൂറോളം ലോണുകളിൽ നിന്നായി എകദേശം 12 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടത്തിയത്. 



നിലവിലതെ ഭരണ സമിതി തട്ടിപ്പിന് ഇരയായവരുടെ വസ്തു ജപ്തി ചെയ്യുവനായി ഈരാറ്റുപേട്ട മുൻസിഫ് കോടതിയിൽ കേസ് നൽകുകയും ലോൺ എടുത്ത എല്ലവരുടെയും സ്ഥലത്തിലുള്ള വസ്തുകളുടെ കണക്കെടുക്കുവാൻ കോടതി കമ്മിഷനെ നിയമിക്കുകയും ചെയ്തു. ബാങ്ക് ആരംഭിച്ച ജപ്തി നടപടികൾ നിർത്തണമെന്ന് ആവിശ്യപെട്ട് ഉടമക്കൾ നിലവിൽ ഹൈ കോടതിയിൽ കേസ് നൽകിയുട്ടുണ്ട്.തട്ടിപ്പ് നടത്തിയ മുൻ പ്രസിഡന്റിന്റെയും ഭരണ സമിതി അംഗങ്ങളുടെയും വസ്തുക്കൾ ജപ്തിചെയ്ത് തട്ടിപ്പ് തുക തിരികെ പിടിക്കണമെന്നും തട്ടിപ്പ് നടത്തിയവർക്കതിരെ കൂടുതൽ നിയമ നടപടികൾ ബാങ്ക് എടുക്കാണെമെന്നും ആവിശ്യപെട്ടാണ് ആക്ഷൻ കൗൺസിലും സിപിഐഎം നിരവധി സമരങ്ങൾ സംഘടിപ്പിക്കുകയും സഹകരണ വകുപ്പിനും മന്ത്രിക്കും പരാതി നൽകുകയും ചെയ്തിരുന്നു.




Post a Comment

0 Comments