Latest News
Loading...

ബാലസഭ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വായനദിനത്തോട് അനുബന്ധിച്ചു ഉഴവൂർ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജ്‌കുമാർ അധ്യക്ഷത വഹിച്ച യോഗം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോണീസ് . പി സ്റ്റീഫൻ ഉത്ഘാടനം ചെയ്തു. 



കുറവിലങ്ങാട് അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ദീപേഷ്  ലഹരി ഉപയോഗം കുട്ടികൾക്കുണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. ഉഴവൂർ സെന്റ് സ്റ്റീഫൻ കോളേജ് പ്രഫസർ ശ്രീ തോമസ് കുളങ്ങര  വായനശീലം കുട്ടികളിൽ എങ്ങിനെയായിരിയ്ക്കണം എന്നതിനെക്കുറിച്ചു ക്ലാസെടുത്തു. 


പഞ്ചായത്ത് മെമ്പർമാർ, അസ്സി. സെക്രട്ടറി അനിൽകുമാർ കുടുംബശ്രീ അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.വൈസ് ചെയർ പേഴ്സൺ ഡെയ്സി സ്റ്റീഫൻ,അക്കൗണ്ടന്റ് തുഷാര എന്നിവർ പങ്കെടുത്തു.50 ൽ അധികം കുട്ടികൾ യോഗത്തിൽ പങ്കെടുത്തു.




Post a Comment

0 Comments