Latest News
Loading...

പാലാ സെന്റ് തോമസ് കോളേജിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

 പാലാ സെൻ്റ് തോമസ് കോളേജ് NCC നാവിക വിഭാഗം,അഡാർട്ട് ലഹരി വിമോചന കേന്ദ്രവുമായി ചേർന്ന്  സംയുക്തമായി ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെതിരെ വിദ്യാർഥികളിലും, പൊതു സമൂഹത്തിലും ബോധവൽക്കരണം സൃഷ്ടിക്കുക എന്നതായിരുന്നു ദിനാചരണത്തിന്റെ ലക്ഷ്യം. പാലാ നഗരസഭാ കൗൺസിലർ ശ്രീ. തോമസ് പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി നിർമല ജിമ്മി ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. യുവാക്കൾക്കിടയിൽ ഏറി വരുന്ന ലഹരിയുടെ ഉപയോഗത്തിൻ്റെ അപകടം ഉദ്ഘാടക വിശദീകരിച്ചു. 

യോഗത്തിൽ എൻ.സി.സി നേവൽ വിംഗ് കേഡറ്റ് NC1 ശരത്.ആർ.ദേവ് കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു. ജീവിതമാകണം ലഹരി എന്ന സന്ദേശമുയർത്തിക്കൊണ്ട് ഇത്തരത്തിൽ ദിനാചരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയ NCC കേഡറ്റുകൾക്ക് വലിയ ജനകീയ പിന്തുണയാണ് യോഗത്തിൽ ലഭിച്ചത്. ദിനാചരണത്തിന് കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത്ത് വി, പെറ്റി ഓഫീസർ കേഡറ്റുമാരായ അഭിജിത്ത് പി അനിൽ, നിഖിൽ ജോഷി,കേഡറ്റുകളായ ബെസ്റ്റിൻ ടോം, ജിസ് മോൻ എബ്രഹാം,ശരത് ആർ ദേവ് അനന്തകൃഷ്ണൻഎന്നിവർ നേതൃത്വം നൽകി .



യോഗത്തിൽ അഡാർട്ട് അസി. ഡയറക്ടർ ഫാ. ജെയിംസ് മുഖ്യസന്ദേശം നൽകി. അഡാർട്ട് മുൻ ഡയറക്ടർ റവ.ഫാ. മാത്യു പുതിയിടത്ത് , ലഹരി വിരുദ്ധ പ്രവർത്തകൻശ്രീ. മാധവ് കൈമൾ , സെന്റ് തോമസ് കോളേജ് നാവിക വിഭാഗം സി.റ്റി.ഒ. ഡോ. അനീഷ്‌ സിറിയക്, അഡാർട്ട് പ്രോഗ്രാം കോഡിനേറ്റർ ശ്രീ സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഇരുപത്തിരണ്ട് വർഷകാലമായി ലഹരി വിമുക്ത ജീവിതം നയിക്കുന്ന ശ്രീ.സന്തോഷ്‌ കൂത്താട്ടുകുളം, ശ്രീ മൈക്കിൾ എന്നിവരെ മെഡലുകൾ നൽകി ആദരിച്ചു. ഇരുവരും പങ്കുവച്ച തങ്ങളുടെ ജീവിതാനുഭവങ്ങൾ കേഡറ്റുകൾക്ക് പ്രചോദനമായി. 



Post a Comment

0 Comments