Latest News
Loading...

ക്രൈസ്തവ കൂട്ടക്കുരുതിക്കെതിരെ പ്രതിക്ഷേധ ധര്‍ണ്ണ നടത്തി

പാലാ: കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍, നൈജീരിയയില്‍ തുടര്‍ന്നുവരുന്ന ക്രൈസ്തവ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. നൈജീരിയയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന കൂട്ടക്കുരുതിക്കെതിരെ സമൂഹ മനസാക്ഷി ഉണരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ് എന്ന് പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ.കെ. ജോസ് അഭിപ്രായപ്പെട്ടു. ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


രക്തസാക്ഷികളുടെ ചുടുനിണത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് വളര്‍ന്നു വന്ന സഭയെ ഇല്ലായ്മ ചെയ്യാന്‍ നൂറ്റാണ്ടുകളായി ഉണ്ടായ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല എന്ന് തിരിച്ചറിയേണ്ടതാണ്. വര്‍ഗീയതക്കും, മത തീവ്രവാദത്തിനും എതിരെ സഹോദര്യത്തിന്റെയും, മാനവികതയുടെയും മൂല്യങ്ങള്‍ ക്രൈസ്തവ സമൂഹം എക്കാലവും ഉയര്‍ത്തി പിടിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, എസ്.എം.വൈ.എം. ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജോസഫ് കിണറ്റുകര, ജോസ് വട്ടുകളം, സാജു അലക്‌സ്, ആന്‍സമ്മ സാബു, ജോയ് കണിപറമ്പില്‍, സണ്ണി മാന്തറ, പയസ് കവളന്‍മാക്കല്‍, ജോസ് അമ്പാട്ട്, ജോബിന്‍ പുതിയിടത്തുചാലില്‍, രാജേഷ് പാറയില്‍, നിധിഷ് നിധീരി, ജോയ് കളപ്പുര, ജോയ് ചന്ദ്രന്‍കുന്നേല്‍, അരുണ്‍ പോള്‍, ജാന്‍സ് എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments