Latest News
Loading...

ബൈപ്പാസ് പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

നിർമാണം പൂർത്തിയാക്കാതെ കിടക്കുന്ന പാലാ ബൈപാസിന്റെ സിവിൽ സ്റ്റേഷൻ ഭാഗത്തെ പണി പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പാലാ നിയോജക മണ്ഡലം കമ്മറ്റി പൊതുജന പങ്കാളിത്തത്തോടെ ജൂലൈ 1 വെള്ളിയാഴ്ച മൂന്നു മണിക്ക് സിവിൽ സ്റ്റേഷൻ ഭാഗത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. പൊതു ജനങ്ങളും വിദ്യാർത്ഥികളുമുൾപ്പെടെ അനേകർ ഉപയോഗിക്കുന്ന ഈ റോഡ് നിസാര സാങ്കേതിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് നിർമാണം വൈകിപ്പിക്കുന്നത്. 

പാലാ ബൈപാസിന്റെ കാര്യത്തിലെങ്കിലും പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് മുൻതൂക്കം കൊടുത്ത് പ്രവർത്തിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയാറാകണമെന്ന് ആം ആദ്മി പാർട്ടി പാലാ നിയോജക മണ്ഡലം കൺവീനർ ജയേഷ്.പി. ജോർജ് ആവശ്യപ്പെട്ടു. 




Post a Comment

0 Comments