Latest News
Loading...

A + മീറ്റും ഫാമിലി സംഗമവും നടത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ നിന്നും പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ കുടുംമ്പ സംഗമം നടത്തി. വുമൺസ് എംപവർമെൻറ് പ്രോഗ്രാം (  എം ജി എച്ച് എസ് എസ്)ഉം  സിജി ഈരാറ്റുപേട്ട യൂണിറ്റും  സംയുക്തമായി സംഘടിപ്പിച്ച ച്ച പരിപാടിയിൽ എം ജി എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് ലീന എം പി അധ്യക്ഷത വഹിച്ചു. 

സിജി കോട്ടയം ജില്ലാ പ്രസിഡണ്ട് പി പി എം നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത ട്രെയിനറും കോട്ടയം അസിസ്റ്റൻറ് ഡെവലപ്മെൻറ് കമ്മീഷണറും ആയ ഷറഫ് പി ഹംസ മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നടത്തി. വിഎം സിറാജ്, എംഎഫ് അബ്ദുൽ ഖാദർ, മുഹമ്മദ് അമീൻ, റാഷിദ് ഖാൻ, ഹുസൈൻ അമ്പലത്തിനാൽ, മുഹമ്മദ് ഷബീബ് ഖാൻ , ജാസിം ജാഫർ, തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments