Latest News
Loading...

മുത്തോലിയില്‍ 26 മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

മുത്തോലി: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുത്തോലി പഞ്ചായത്തിലെ വിവിധ ജംഗ്ഷനുകളില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാഭവന്‍, വൈസ് പ്രസിഡന്റ് ജയ രാജു, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫിലോമിന ഫിലിപ്പ്, പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.കെ. ശശികുമാര്‍, ആര്യ സബിന്‍, ജിജി ജേക്കബ് എന്നിവര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 

 യോഗങ്ങളില്‍ ഫാ. ബെന്നി കന്നുവെട്ടിയില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹരിദാസ് അടമത്ര, രാജു കോനാട്ട്, സജി ഓലിക്കര, തങ്കച്ചന്‍ മണ്ണുവശ്ശേരില്‍, ബിബിന്‍ രാജ്, ജോയി കുന്നപ്പള്ളില്‍, റെജി തലക്കുളം, സുനീഷ് പുളിയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 






Post a Comment

0 Comments