Latest News
Loading...

അഫ്ഗാനില്‍ വന്‍ഭൂചലനം, മരണം 250 കടന്നതായി വിവരം

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ 250ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍, പാകിസ്ഥാന്‍, ഇന്‍ഡ്യ അടക്കം 500 കിലോമീറ്റര്‍ ചുറ്റള്ളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ളാമാബാദിലും ഭൂചലനം അനുഭവപ്പെട്ടു 



150ലധികം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇന്നലെ രാത്രിയാണ് ഭൂചലമുണ്ടായത്. പാക്ടിക പ്രവിശ്യയിലാണ് കൂടുതല്‍ നാശനഷ്ടം. ഭൂമിക്കടിയില്‍ 51 കിലോമീറ്ററോളം ആഴത്തില്‍ ഉണ്ടായ ഭൂചലനം 6.1 തീവ്രത രേഖപ്പെടുത്തി. കല്ലും ചുണ്ണാമ്പും മണ്ണും ചേര്‍ത്ത് നിര്‍മിച്ചിരുന്ന 100 കണക്കിന് വീടുകളാണ് നിലംപൊത്തിയത്.




Post a Comment

0 Comments