ഇന്ത്യയിൽ കോവിഡ് കേസുകളുടെ വർധനവിൽ ആശങ്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,084 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കോവിഡ് നിരക്ക് എണ്ണായിരത്തിന് മുകളിലെത്തുന്നത്. 3.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് നിലവിൽ 47,995 പേരാണ് ചികിത്സയിൽ കഴിയുന്നത്. 4,592 പേരാണ് പുതിയതായി രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,24,771 ആയി ഉയർന്നു.

0 Comments