Latest News
Loading...

അനീഷിന് ഒപ്പം നാടുണ്ട്. സമാഹരിച്ചത് 22 ലക്ഷം രൂപ.

ഇരുവൃക്കകളും തകരാറിലായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന പൂഞ്ഞാർ തെക്കേക്കര സ്വദേശി അനീഷ്‌കുമാറിനായി നാടിന്റെ കൈത്താങ്ങ്. പഞ്ചായത്തിലെ 14 വാർഡുകളിലും ആയി ഞായറാഴ്ച നടത്തിയ ധനസമാഹരണത്തിന് ലഭിച്ചത് 22,08,519 രൂപ. എല്ലാ വാർഡുകളിലും നിന്നും ഒരു ലക്ഷത്തിൽ കുറയാത്ത തുക ലഭിച്ചു.

ലഭിച്ച തുക വൈകുന്നേരത്തോടെ എണ്ണിത്തിട്ടപ്പെടുത്തി. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്യൻ കുളത്തുങ്കൽ തുകയടങ്ങിയ ബാഗ് അനീഷിന്റെ കുടുംബത്തിന് കൈമാറി. തുക ഈസ്റ്റ് ബാങ്ക് പൂഞ്ഞാർ ശാഖയിൽ ആണ് നിക്ഷേപിച്ചിരിക്കുന്നത്.

 ചികിത്സയ്ക്ക് ആവശ്യമായ പണം യഥാസമയങ്ങളിൽ ബാങ്കിൽ നിന്നും ലഭ്യമാക്കും. രക്ഷാ സമിതി കൺവീനർ കൂടിയായ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് അത്തിയാലിൽ, ജനറൽ കൺവീനർ ബൈജു ജേക്കബ് , പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.



വൃക്ക മാറ്റിവയ്ക്കൽ അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലാതെ ജീവിതത്തിനും മരണത്തിനുമിടയിലൂടെ സഞ്ചരിക്കുന്ന അനീഷ് കുമാറിന് വൃക്ക ദാനം ചെയ്യുന്നത് അനീഷിന്റെ 70 വയസ് കഴിഞ്ഞ പിതാവ് രാജപ്പൻ നായരാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലാണ് ഓപ്പറേഷൻ. വൃക്ക ദാതാവിന് പ്രായം 70 കഴിഞ്ഞതിനാൽ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയ ചെയ്യില്ലാത്തതിനാലാണ് സ്വകാര്യ മെഡിക്കൽ കോളേജിനെ ആശ്രയിക്കാൻ നിർബന്ധിതമായത്.  
ശസ്ത്രക്രിയയ്ക്കും, മരുന്നുകൾക്കും 3 മാസത്തെ ആശുപത്രി വാസത്തിനും തുടർചികിത്സയ്ക്കുമായി 15 ലക്ഷം രൂപ വേണ്ടിവരും. ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഇതിനോടകം 4 ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു.  


Post a Comment

0 Comments