Latest News
Loading...

പ്രതിഭകളെ ആദരിച്ച് മെറിറ്റ് ഡേ - 2022

പാലാ: സെൻറ് തോമസ് കോളേജ് സെൽഫ് ഫിനാൻസിങ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പസ് പ്ലെയ്സ്മെന്റ് അടക്കം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു കൊണ്ട് കോളേജ് ഓഡിറ്റോറിയത്തിൽ മെറിറ്റ് ഡേ - 2022 നടന്നു. പാലാ രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ. ജേക്കബ് മുരിക്കൻ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ: ഡോ. ജെയിംസ് ജോൺ മംഗലത്ത് മുഖ്യ പ്രഭാഷകനായ ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ ഡേവിസ് സേവ്യർ, കോളേജ് ബർസാർ റവ: ഫാദർ മാത്യു ആലപ്പാട്ടുമേടയിൽ എന്നിവർ ആശംസകൾ നേർന്നു.


കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അദ്ധ്യാപിക ഫാത്തിമ ഷാൻ സ്വാഗതം ആശംസിച്ചു. കോഴ്സ് കോർഡിനേറ്റർ ഡോ. പി.ഡി ജോർജ് മേറിറ്റ് ഡേ സന്ദേശം നൽകി. മൂന്ന് ഡിപ്പാർട്ട്മെന്റുകളിലായി 4 റാങ്കുകൾ, രണ്ട് എ പ്ലസുകളും 12 എ ഗ്രേഡും, 12 പ്ലേസ്മെന്റുകൾ എന്നീ വിജയങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികളായ അർജുൻ അശോക്, പൂജ കെ. എസ്, മിന്നു സുരേഷ്, അനിരുദ്ധ് കെ.ഷാജി എന്നിവർ കേളേജ് കാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. കൊമേഴ്സ് വിഭാഗം അദ്ധ്യാപകൻ സുബിൻ തോമസ് ഏവർക്കും കൃതജ്ഞത അർപ്പിച്ചു കൊണ്ട് പരിപാടികൾ അവസാനിച്ചു.




Post a Comment

0 Comments