Latest News
Loading...

155 നവാഗതരുമായി ഈരാറ്റുപേട്ട മുസ്ലീം ഗവ: എൽ.പി.സ്കൂൾ

 ഈരാറ്റുപേട്ട മുസ്ലീം ഗവ: എൽ.പി.സ്കൂളിൽ നവാഗതരായി ഒന്നാം ക്ലാസ്സിൽ എത്തിയ കുട്ടികളുടെ എണ്ണം 155. ഈരാറ്റുപേട്ടയിലെ മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നതിക്കായി നാട്ടിലെ സ്വകാര്യ വ്യക്തികളുടെ സംഭാവനയായി കിട്ടിയ സ്ഥലത്ത് 1940-ൽ ഓലഷെഡ്ഡിൽ ഒറ്റക്ലാസ് മുറിയിൽ ഒരു അദ്ധ്യാപകനും 120 ഓളം കുട്ടികളുമായി ആരംഭിച്ച പുളിഞ്ചുവട് കവല സ്കൂൾ ഏറെ താമസിയാതെ സർക്കാർ ഏറ്റെടുക്കുകയും അടച്ചുറപ്പുള്ള 6 ക്ലാസ് മുറികൾ പണി പൂർത്തീകരിച്ചതോടെ ഈരാറ്റുപേട്ട ഗവ: മുസ്ലീം എൽ.പി.സ്ക്കുളായി മാറുകയായിരുന്നു. 

പിന്നീട് ക്രമാതീതമായി കുട്ടികളുടെ എണ്ണം വർദ്ധിച്ചു വന്നതോടെ 1968 ൽ സകൂളിനോടനുബന്ധിച്ച് സ്വകാര്യ വ്യക്തികളുടെ കൈവശം ഇരുന്ന 40 സെന്റ് സ്ഥലം സർക്കാർ പൊന്നും വില കൊടുെത്തെടുത്ത് 8 ക്ലാസ് മുറികളുള്ള പ്രധാനെ കെട്ടിടം നിർമ്മിക്കുകയായിരുന്നു. എന്നാൽ 1975 കാലഘട്ടത്തോടെ സ്വകര്യ
മേഖലയിൽ അടുത്ത ഭാഗങ്ങളിൽ സ്കൂളുകൾ പുതുതായി വന്നെങ്കിലും ഗവ: എൽ.പി.എസിന് കുട്ടികളുടെ എണ്ണത്തിൽ
തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
2010 ൽ ജില്ലയിൽ ഏറ്റവും കൂടുതൽ നവാഗതരെ എത്തിച്ചതിന് സംസ്ഥാന സർ
ക്കാർ സമ്മാനിച്ച 10 ലക്ഷം രൂപാ അവാർ
ഡതുക വിനിയോഗിച്ച് മനോഹരമായ
ഊട്ട് പുരയും രണ്ട് അഡീഷനൽ ക്ലാസ്
മുറികൾക്ക് മുകളിൽ കോൺഫ്രൻസ്
ഹാളും പണിപൂർത്തീകരിക്കുകയും ചെയ്തു.

 അതേവർഷം നടത്തിയ സപ്തതി ആഘോഷത്തിൽ പത്തനംതിട്ട
എം.പി. ആന്റോ ആന്റണി നൽകിയ 
സ്ക്കൂൾ ബസ് വന്നതിന് ശേഷം 2012 ൽ
പി.റ്റി.എ. വാങ്ങിയ സ്കൂൾ ബസ്സും പിന്നീട്
2014 ൽ കെഎസ്എഫിഈ നൽകിയ ബസ്ഉൽപ്പെടെ 3 ബസ്സുകൾ സ്വകാര്യ സ്കൂളുകളെപ്പോലും കവച്ചുവയ്ക്കുന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ് റൂമുകളുടെ അപര്യാപ്തത നേരിട്ടു. 


2019 ൽ ഇരു നിലകളിൽ ക്ലാസ് റൂമുകൾ പണിയുന്നത്തിനായി ഇടത് സർക്കാർ ഒരു കോടി മുപ്പത് ലക്ഷം രൂപ അനുവദിക്കുകയും കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ച് മാർച്ചിൽ വിദ്യാഭ്യസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നാടിന് സമർപ്പിക്കുകയും ചെയ്തു. എൽകെജി യുകെജി ഉൾപ്പടെ 900 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ പ്രധാന അധ്യാപകൻ ഉൾപ്പടെ 21 അധ്യാപകരും അനധ്യാപകരുമുണ്ട്.
പ്രവേശനോത്സവം ഈരാറ്റുപേട്ട നഗര സഭ ചെയർപേഴ്സൺ സുഹറ അബ്‌ദുൽ ഖാദർ ഉദുഘടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ റിസ്വാന സവാദ്, കൗൺസിലർ പി എം അബ്‌ദുൾ ഖാദർ, പിടിഎ പ്രസിഡന്റ്‌ പികെ നൗഷാദ്, പ്രധാന അധ്യാപകൻ ടിവി ഷാജിമോൻ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments