Latest News
Loading...

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ പിടിയിൽ

കരാറുകാരനോട് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മൈനർ ഇറിഗേഷൻ വകുപ്പിലെ വനിതാ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. കോട്ടയം ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിലെ സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ചങ്ങനാശേരി പെരുന്ന സ്വദേശിനി ബിനു ജോസ് ആണ് പിടിയിലായത്.


 2017 കാലഘട്ടത്തിൽ അനുവദിച്ച അഞ്ച് ലിഫ്റ്റ് ഇറിഗേഷൻ വർക്ക് ചെയ്തതിൻ്റെ സെക്യുരിറ്റി ഡെപ്പോസിറ്റ് തുകയായ 2,25000 രൂപ മാറി നൽകുന്നിതിനെ കോട്ടയം സ്വദേശിയായ കോൺട്രാക്ടറിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മൈനർ ഇറിഗേഷൻ ഓഫിസിലെ അസിസ്റ്റൻ്റ്  എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിയിൽ നിന്നും ബിനു ജോസിനെ വിജിലൻസ് പിടികൂടിയത്.


വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിൻ്റെ നിർദേശപ്രകാരം ഡിവൈഎസ്പി കെ.വിദ്യാധരൻ,  ഇൻസ്പെക്ടർമാരായ , റെജി എം കുന്നിപ്പറമ്പൻ, സജുദാസ്, അനുപ് ജി,  യതീന്ദ്രകുമാർ, ജയകുമാർ സബ് ഇൻസ്പെക്ടർമാരായ തോമസ് ജോസഫ്, ബിജു കെ ജി അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ സാൻലി തോമസ്, ബിനു, പ്രസാദ്, സാബു വിജിലൻസ് ഉദ്യോഗസ്ഥരായ രാജേഷ് ടി പി , മനോജ് കുമർ വി എസ്, അനൂപ്, സുരജ് വനിത വിജിലൻസ് ഉദ്യോഗസ്ഥരായ രജ്ഞിനി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments