Latest News
Loading...

മികച്ച പച്ചക്കറി കർഷകർക്ക് അവാർഡ് നൽകി

തീക്കോയി സഹകരണ ബാങ്ക് മികച്ച പച്ചക്കറി കർഷകരെ അവാർഡ് നൽകി ആദരിച്ചു. ബാങ്ക് നടപ്പിലാക്കുന്ന "പച്ചക്കറിയിൽ സ്വയം പര്യാപ്തത, ഓരോ വീട്ടിലും വിഷരഹിത പച്ചക്കറി കൃഷി "പദ്ധതിയുടെ ഭാഗമായാണ് മികച്ച പച്ചക്കറി കർഷകർക്ക് ക്യാഷ് അവാർഡും പ്രോത്സാഹന സമ്മാനങ്ങളും നൽകിയത്. ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആയിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തിരുന്നു. അതിൽ നിന്നും മികച്ച രീതിയിൽ കൃഷി ചെയ്തവർക്കാണ് സമ്മാനങ്ങൾ നൽകിയത്. 


ഒന്നാം സമ്മാനം വഴിക്കടവ് എഫ്. സി കോൺവെന്റ് കരസ്ഥമാക്കി. അഞ്ചു പേർ രണ്ടാം സമ്മാനത്തിനും നാലു പേർ മൂന്നാം സമ്മാനത്തിനും അർഹരായി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനസമ്മാനങ്ങളും നൽകി.
ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് ബാങ്ക് പ്രസിഡന്റ്‌ അഡ്വ. വി. ജെ. ജോസ് അവാർഡുകൾ സമ്മാനിച്ചു



. വൈസ് പ്രസിഡന്റ്‌ സി കെ ഗോപി മലയിൽ, മുൻപ്രസിഡന്റുമാരായ പി എസ് സെബാസ്റ്റ്യൻ പാമ്പ്ലാനിയിൽ, എം ഐ ബേബി മുത്തനാട്ട്,ഭരണ സമിതി അംഗങ്ങളായ അമ്മിണി തോമസ്, വി സി ജോർജ്, ബേബി പുതനപ്രക്കുന്നേൽ, ജോയി പൊട്ടനാനിയിൽ,റ്റി കെ ബാലകൃഷ്ണൻ,ജോർജ് അഗസ്റ്റിൻ, മോഹനൻ കുട്ടപ്പൻ കാവുംപുറത്ത്, ലിസ്സി പോർക്കാട്ടിൽ, ലാലി താഴത്തുപറമ്പിൽ, പി എം സെബാസ്റ്റ്യൻ, സെക്രട്ടറി ജോയിസി ജേക്കബ്, കൃഷി ഓഫീസർ ഹണി ലിസ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments