Latest News
Loading...

ഉണ്ണി കുളപ്പുറം ഭരണങ്ങാനം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്

 ഭരണങ്ങാനം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടായി കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ഉണ്ണി കുളപ്പുറത്തെ തെരഞ്ഞെടുത്തു. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗവുമായും പ്രവർത്തിച്ചുവരുന്നു. ദീർഘകാലമായി സഹകരണമേഖലയിൽ പ്രവർത്തിച്ചുവരുന്ന ഉണ്ണി കൊളപ്പുറം മികച്ച സംഘാടകനാണ്. 

12 അംഗ ഭരണസമിതിയിൽ 9 അംഗങ്ങളുടെ പിന്തുണയോടെയാണ് ഉണ്ണി കുളപ്പുറം തെരഞ്ഞെടുക്കപ്പെട്ടത്. ദീർഘകാലം ബാങ്ക് പ്രസിഡണ്ട് ആയിരുന്ന കെ എം ശിവരാമൻനായരുടെ മകനാണ്. കോൺഗ്രസിലെ തന്നെ സോബി ജയിംസ് ആണ് ബാങ്ക് പ്രസിഡന്റ്. 



ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗത്തിൽ യുഡിഎഫ് ചെയർമാൻ ടോമി ഫ്രാൻസിസ് പൊരിയത്ത്, മണിയച്ചൻ കളപ്പുര, ബാങ്ക് പ്രസിഡന്റ് സോബിച്ചൻ ചൊവ്വറ്റ്കുന്നാൽ,കെ റ്റി തോമസ്,തോമാച്ചൻ തേക്കുംകാട്ടിൽ, സുക്മരൻ പനിച്ചിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments