Latest News
Loading...

തിടനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അവധിക്കാല പഠന വിനോദ ശില്പശാല

തിടനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ  ഉണർവ് 2022 അവധിക്കാല പഠന വിനോദ ശില്പശാലയുടെ ഉദ്ഘാടനം തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് വെള്ളൂക്കുന്നേൽ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.ആർ. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഷോൺ ജോർജ്, ഭാര്യ പാർവതി ഷോൺ എന്നിവർ ശിൽപ്പശാലയിൽ അതിഥികളായെത്തി. ശിൽപ്പശാലയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. 

അക്ഷരക്കരളി, ഇംഗ്ലീഷ് വേർഡ്, വർണ്ണപ്പൂക്കൾ, ഗണിതകേളി, നിറച്ചാർത്ത്, സുരീലി ഹിന്ദി ഉത്സവ്, ശാസ്ത്രകൗതുകം, നാടൻപാട്ട് മേളം എന്നിങ്ങനെ കുട്ടികളുടെ ബൗദ്ധികവും കലാപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ശിൽപശാല നടത്തിയത്. പഞ്ചായത്തംഗം സന്ധ്യാ ശിവകുമാർ, ഹെഡ്മിസ്ട്രസ് മേഴ്‌സി ജോർജ്, പ്രിൻസിപ്പൽ കെ.സി. അനുപമ, സുപ്രഭ ബിജു, വി.പി. സിബി, കെ.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments