ചെത്തിമറ്റം തൃക്കയിൽ കടവ് നിവാസികളുടെ യാത്രാദുരിതം നേരിട്ട് മനസ്സിലാക്കുന്നതിനായി പാലായിലെ യുഡിഎഫ് നേതാക്കൾ സ്ഥലം സന്ദർശിച്ചു. പ്രതിപക്ഷനേതാവ് പ്രൊഫസർ സതീഷ് ചൊള്ളാനി , കൗൺസിലർമാരായ വി സി പ്രിൻസ്, സിജി ടോണി, മായാ രാഹുൽ , ലിജി ബിജു, ലിസ്യു മാത്തുക്കുട്ടി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷോജി ഗോപി , മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് , വിശ്വൻ രാമപുരം , ടോണി തൈപ്പറമ്പിൽ , ബിജു വരിക്കാനി, കെജി ദാസ് , തോമസ് അമ്മയാ നിക്കൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
മാണി സി കാപ്പൻ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് നിർമ്മാണം താമസിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് പ്രൊഫസർ സതീഷ് ചുള്ളാനി പറഞ്ഞു. പണികൾ കോൺട്രാക്ടറെ ഏൽപ്പിച്ച അതിനുശേഷം മുൻസിപ്പൽ കണ്ടിജൻസി ജീവനക്കാരെ ഉപയോഗിച്ച് റോഡ് പണി നടത്തിക്കുന്നതിന് പിന്നിൽ അഴിമതിയുണ്ടെന്ന് കൗൺസിലർ വി സി പ്രിൻസ് പറഞ്ഞു.