Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്തിൽ തെളിനീരൊഴുകും നവകേരളം ക്യാമ്പയിന് തുടക്കമായി

തീക്കോയി ഗ്രാമപഞ്ചായത്തിൽ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ക്യാമ്പയിന്റെ ഭാഗമായി ജലസഭ സംഘടിപ്പിച്ചു. മെയ്‌ 10 ന് മുൻപായി വാർഡ് തലത്തിൽ സമിതികൾ ചേർന്ന് ശുചീകരണം നടത്തേണ്ട തോടുകളും നീർച്ചാലുകളും നിർണ്ണയിക്കുവാനും ജലനടത്തം, ശുചീകരണയഞ്ജം  തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതി, ശുചിത്വമിഷൻ  എന്നീ പദ്ധതികളുമായി സംയോജിപ്പിച്ചു ഹരിത കർമസേന, തൊഴിലുറപ്പ് പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ശുചീകരണ പ്രവർത്തനത്തിന് പങ്കാളികളാകും.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജലസഭ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ രമേശ്‌ ബി വെട്ടിമറ്റം ക്ലാസ്സ്‌ നയിച്ചു. 



വൈസ് പ്രസിഡന്റ്‌ കവിത രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ്‌ ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്‌കുട്ടി, സിറിൽ താഴത്തുപറമ്പിൽ മെമ്പർമാരായ സിബി രഘുനാഥൻ, രതീഷ് പി എസ്, മാജി തോമസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരികൊച്ച്, സെക്രട്ടറി സുമാഭായ് അമ്മ, വി ഇ ഓ മാരായ സൗമ്യ, ടോമിൻ ജോർജ്, എ. ഇ ഗ്രീഷ്മ, ഷേർലി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments