Latest News
Loading...

ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

സംസ്ഥാനത്താകെ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട്, 2022-2023 സാമ്പത്തികാവർഷം സംസ്ഥാന സർക്കാർ സംരഭ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ താല്പര്യമുള്ളവർക്കുവേണ്ടി വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ ഉഴവൂർ പഞ്ചായത്ത് തലത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു . ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ജോണിസ് പി. സ്റ്റീഫൻ  യോഗം ഉത്ഘടനം നിർവഹിച്ചു. വ്യവസായ വികസന ഓഫീസർ ശ്രീമതി. രജനി  ഇ. എ. ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.


പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി എലിയാമ്മ കുരുവിള ആദ്യക്ഷത വഹിച്ചു.50 ഓളം പേര് പങ്കെടുത്ത യോഗത്തിൽ പഞ്ചായത് മെമ്പർമാർ, സെക്രട്ടറി സുനിൽ എസ്, ജിഷ്ണു ശിവൻ എന്നിവർ നേതൃത്വം നൽകി. 


ഉഴവൂർ ഗ്രാമഞ്ചായത്തിൽ സംരമ്പകരാകാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാൻ ആരംഭിച്ച സംരഭകത്വ പ്രോത്സാഹന സെൽ ന്റെ പ്രവർത്തനങ്ങൾ ഭംഗിയായി പോകുന്നതായി പ്രസിഡന്റ്‌ അഭിപ്രയപ്പെട്ടു. കൂടുതൽ ആളുകൾ സംരമ്പകരാകുവാൻ കടന്നുവരണം എന്നും അവർക്കാവശ്യമായ എല്ലാ സഹകരണവും നൽകും എന്നും അറിയിച്ചു

Post a Comment

0 Comments