Latest News
Loading...

സഹകരണ മുന്നണി തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

തിടനാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് പൊതുയോഗം നടത്തി. തിടനാട് ടൗണിൽ നടന്ന പൊതുയോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം ടി മുരളി, ലോക്കൽ സെക്രട്ടറി റെജി ജേക്കബ്...

സിപിഐ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ, കേരള കോൺഗ്രസ്‌ എം നേതാക്കളായ ജോസഫ് മൈലാടി, മേലെടത്ത് പ്രതാബ ചന്ദ്രൻ, സ്ഥാനാർഥികളായ ജോസഫ് ജോർജ് വെളുക്കുന്നേൽ (ഔസെപ്പച്ചൻ കല്ലങ്ങാട്ട് ), സ്കാറിയ ജോസഫ് പൊട്ടനാനി, ജോസ് മാത്യു പുറത്തെമുതുകാട്ടിൽ, സി പി സുധീഷ് ചെമ്പൽകുളം, വി പി രാജു വലിയവീട്ടിൽ, ഷെറിൻ ജോസഫ് പെരുമാംകുന്നേൽ, ഇമ്മനുവേൽ ജോസഫ് പുളിമുട്ടിൽ, ലീനാ ജോർജ് കുരിശുംമൂട്ടിൽ, ലിസി തോമസ് അഴകത്ത്, മിനി സാവിയോ തെങ്ങുംമൂട്ടിൽ എന്നിവർ സംസാരിച്ചു.


യോഗത്തിന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോർജ് അധ്യക്ഷനായി.യോഗത്തിന് മുന്നോടിയായി എൽഡിവൈഎഫിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. വെയൽകാണം പാറയിൽ നിന്നും ആരംഭിച്ച റാലി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്‌ഘാടനം ചെയ്തു.

Post a Comment

0 Comments