Latest News
Loading...

മഴ ശക്തിപെടുന്നു . മീനച്ചിലാർ ഇരുകരകൾ കവിഞ്ഞു.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ ശക്തിപെടുന്നു. ഇടവിട്ട് ചെയ്യുന്ന ശക്തമായ മഴയെ തുടർന്ന് തോടുകളിലും മീനച്ചിലാറ്റിലും ജലനിരപ് ഉയരുന്ന പ്രവണതയാണ്. തീക്കോയി, പൂഞ്ഞാർ, പൂഞാർ തെക്കേക്കര പഞ്ചായത്ത് പരിധികളിൽ  മണിക്കൂറുകൾ ആയി മഴ തുടരുകയാണ്. പലയിടത്തും ശക്തമായ കാറ്റും വീശിയടിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച മഴ ഇടവിട്ട് തുടരുകയാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രദേശത്തിലുള്ളവർ ഇതോടെ ആശങ്കയിലാണ്.

 മീനച്ചിലാറ്റിൽ ജലനിരപ്പ് പലയിടത്തും ഇരുകരകൾ കവിഞ്ഞു. ഈരാറ്റുപേട്ട ടൗൺ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളിൽ ജലനിരപ്പ് പാലം തൊട്ടു. പേട്ട ടൗണിൽ വ്യാപാരികൾ സാധനങ്ങൾ മാറ്റിത്തുടങ്ങി. മഴ തുടർന്നാൽ സ്ഥിതി കൂടുതൽ ഗൗരവതരമായി മാറും. 

Post a Comment

0 Comments