Latest News
Loading...

കാലിത്തീറ്റ സബ്സിഡി തുക വർദ്ധിപ്പിക്കണം :- തോമസ് ചാഴികാടൻ എം .പി

ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കാൻ കാലിത്തീറ്റ സബ്സിഡി തുക വർധിപ്പിക്കണമെന്ന് തോമസ് ചാഴികാടൻ എം .പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് മെമ്പർരാജേഷ് വാളിപ്ലാക്കൽ വള്ളിച്ചിറ ക്ഷീര സംഘത്തിന് അനുവദിച്ച റിവോൾവിംഗ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പശുക്കളുടെ വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


ക്ഷീര കർഷകർ നേരിടുന്ന നിരവധി പ്രതിസന്ധികൾ കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റൂബി ജോസ് മുഖ്യ പ്രഭാഷണം നടത്തി. 


പഞ്ചായത്ത് പ്രസിഡൻറ് മഞ്ജു ബിജു പഞ്ചായത്ത് മെമ്പർമാരായ പ്രിൻസ് കുര്യത്ത്, പ്രേമ കൃഷ്ണസ്വാമി, ലിന്റൺ ജോസഫ് ക്ഷീര വികസന ഓഫീസർ രേവതി കുട്ടി , പി.ഡി. ശശിധരൻ നായർ , ഷാജികൊ ല്ലിത്തടം, ബിനു മുട കാലിൽ, ബിജു ചൊള്ളാക്കൽ, കുഞ്ഞുമോൻ മാടപ്പാട്ട്,സിബി കുറ്റിയാനി, ടോം തടത്തി കുഴി, ലാലിച്ചൻ നടയത്ത് , രമേശ് കുമാർ പന്നിക്കോട്, ചിന്നമ്മ വലിയ കാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments