Latest News
Loading...

യു.പി. പോലി സ് ഭീകരതയ്ക്കെതിരേ പെൺ പ്രതിഷേധം.

 യു.പി.യിൽ മകന്റ അന്യായ അറസ്റ്റ് ചോദ്യം ചെയ്ത മാതാവിനെ വെടിവെച്ച് കൊന്ന പോലിസ് ഭീകരതയ്ക്ക് എതിരേ നാഷണൽ വിമൺസ് ഫ്രണ്ട് കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി നേത്യതത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി.

2022 മെയ് 14 ന് ശനിയാഴ്ച അര്‍ധരാത്രി ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ നഗര്‍ ജില്ലയിലെ ഇസ്ലാംനഗര്‍ ഗ്രാമത്തില്‍ മകനെ കസ്റ്റഡിയിലെടുക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനിടെയ 53കാരിയായ റോഷ്നിയെയാണ് പോലീസ് വെടിവെയച്ച് കൊലപ്പെടുത്തിയത്. പോലിസ് ഭികരതയിൽ പ്രതിഷേധിച്ച് നാഷണൽ വിമൺസ് ഫ്രണ്ട് ദേശവ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായിട്ടാണ് ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം നടത്തിയത് 


പി.എം.സി. ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം മുട്ടം കവല വഴി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് സൗമി നവാസ് ഉത്ഘാടനം ചെയ്തു. യു.പി.യിൽ സ്ത്രീകൾക്കും, കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ഇന്നു വാർത്തയേ അല്ലാതായിരിക്കുന്നു. പിഞ്ചുകുട്ടികളെ പോലും പിച്ചിചീന്താൻ ലജ്ജയോ , മനുഷ്യതമോ അൽപം പോലും ഇല്ല ക്രൂരമായ പീഡനത്തിരയായ പെൺകുട്ടി പരാതിയുമായി പോലിസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ അവിടെ പോലിസ് ഉദ്യേഗസ്ഥർ ബലാൽസംഗം ചെയ്ത കുറ്റക്യത്യങ്ങളുടെ നാടായി ബി.ജെ.പി. ഭരിക്കുന്ന യു.പി. മാറിയതായി സൗമി നവാസ് പറഞ്ഞു. 


സ്ത്രീകൾക്കെതിരായ ആക്രമണത്തെ ചെറുക്കാൻ സ്ത്രീകൾ ഒറ്റകെട്ടായി രംഗത്ത് ഇറങ്ങണമെന്ന് വിമൺ ഇന്ത്യാ മൂവ്മെൻറ് കോട്ടയം ജില്ലാ പ്രസിഡന്റ് റസിയ ഷെഹിർമുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി റഹ്മത്ത് അസ്സിസ്, സെക്രട്ടറി ഷാനി, ഡിവിഷൻ പ്രസിഡന്റ് ഹസീനഷുഹൂദ്, സെക്രട്ടറി നിഷാ സൈഫുല്ലാ, സംസ്ഥാന സമിതി അംഗം സുനീറ മുജിബ് എന്നിവർ പ്രകടനത്തിന് നേത്യതം നൽകി.

Post a Comment

0 Comments