Latest News
Loading...

ഉഴവൂരിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

ഉഴവൂർ: അനിമൽ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അർഹരായവർക്ക് സർക്കാർ നിരക്കിൽ 750 മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പ്രതിരോധ കുത്തിവെയ്പ്പെടുത്ത 57 ദിവസം പ്രായമായ  ഗ്രാമശ്രീ കുഞ്ഞുങ്ങളെയാണ്   വിതരണം ചെയ്തത്. 

വെറ്റിറിനറി സബ് സെന്റർ പരിസരത്തു നടന്ന വിതരണ പെരുപാടി ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോണീസ് പി. സ്റ്റീഫൻ ഉത്ഘാടനം ചെയ്തു. മെമ്പർ സിറിയക്ക് കല്ലട അദ്ധ്യക്ഷത വഹിച്ചു.

Post a Comment

0 Comments