Latest News
Loading...

'പോത്ത് വിന്‍സെന്റ് ' പിടിയില്‍

രാമപുരം സ്വദേശിയായ യുവാവിനെ  മാരകായുധം കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കുറവിലങ്ങാട് തോട്ടുവ ചിറക്കല്‍  പോത്ത് വിന്‍സന്റ് എന്നു വിളിക്കുന്ന തോമസ് വര്‍ഗ്ഗീസി(46)നെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഏഴുമണിയോടെ പാല മുണ്ടുപാലത്ത് വച്ചാണ് രാമപുരം കുണിഞ്ഞി സ്വദേശിയെ പ്രത്യേകം നിര്‍മ്മിച്ച മാരകായുധംകൊണ്ട് ആക്രമിച്ച്  കൈയ്ക്കും കണ്ണിനും പരിക്ക് ഏല്‍പ്പിച്ചത്.


ഒളിവില്‍ പോയ പിറവം പാമ്പാക്കുടയിലുള്ള ഒളി സങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. 1999 ല്‍ ഇടുക്കി മുരിക്കാശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈ വെട്ടിമാറ്റിയ കേസും പാലായിലും  തൊടുപുഴയിലും ബൈക്കിലെത്തി മാല പിടിച്ചുപറിച്ച കേസ്സും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ വഞ്ചനാ കേസും കുറവിലങ്ങാട് പോലീസിനെ ആക്രമിച്ച കേസും മറ്റു അടിപിടി കേസുകളും ഗാന്ധിനഗര്‍ സ്റ്റേഷനില്‍ വധശ്രമക്കേസ് ഉള്‍പ്പടെ സംസ്ഥാനത്ത് നിരവധി കേസ്സുകളില്‍ പ്രതിയായി ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് വിന്‍സെന്റ്. 


പ്രതിയെ പാല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പാല എ.എസ്.പി നിധിന്‍ രാജിന്റെ നിര്‍ദ്ദേശാനുസരണം പാല എസ്എച്ചഒ കെ.പി ടോംസണിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷാജി സെബാസ്റ്റ്യന്‍,  എഎസ്‌ഐ ബിജു കെ. തോമസ്, സിപിഒ രഞ്ജിത്  എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Post a Comment

0 Comments