Latest News
Loading...

ഈരാറ്റുപേട്ടയിൽ പോക്സോ കോടതി അനുവദിച്ചു

 ഈരാറ്റുപേട്ട: കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള അതിവേഗ പോക്സോ കോടതി ഈരാറ്റുപേട്ടയിൽ അനുവദിച്ച് ഉത്തരവായി എന്ന് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.കേരളത്തിൽ 28 പുതിയ കോടതികൾ അനുവദിച്ചതിൽ കോട്ടയം ജില്ലക്ക് അനുവദിച്ച ഏക കോടതിയാണിത് .ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും,നിയമ മന്ത്രിക്കും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ കോടതി അനുവദിച്ചത്.

 

ഈരാറ്റുപേട്ടയിൽ നിലവിൽ ഉള്ള കോടതി കെട്ടിടത്തോട് അനുബന്ധിച്ച് 3 കോടി രൂപാ മുടക്കി നിർമ്മാണം പൂർത്തിയായി വരുന്ന കെട്ടിടത്തിൽ ആണ് പുതിയ കോടതി ആരംഭിക്കുന്നത്.



അഡിഷണൽ ജില്ലാ കോടതിയുടെ അധികാരമുള്ള പുതിയ കോടതി ആരംഭിക്കുന്നതോടെ ഈരാറ്റുപേട്ട കോടതി അഡി.ജില്ലാ കോടതിയുള്ള കോട്ടയത്തെ മൂന്നാമത്തെ സെന്റർ ആയി മാറും
3 മാസത്തിനുള്ളിൽ കോടതിയുടെ പ്രവ്യത്തനം ആരംഭിക്കാൻ സാധിക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.

Post a Comment

0 Comments