Latest News
Loading...

ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രകടനം

ആലപ്പുഴയിലെ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍, ഈരാറ്റുപേട്ട സ്വദേശിയെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ട നഗരത്തില്‍ പ്രകടനം. 100 കണക്കിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. 

നഗരത്തിലൂടെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രതിഷേധ യോഗവും നടത്തി. പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാന്‍ മുട്ടുവിറക്കുന്ന പോലീസ് പിഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ വ്യഗ്രത കാട്ടുന്നുവെന്നാണ് ആരോപിക്കുന്നത്. 



ഇന്നലെ രാത്രി 10 മണിയോടെയാണ് ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെ കസ്റ്റഡിയിലെടുത്തത്. നജീബിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പോലീസ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments