Latest News
Loading...

വെള്ളം ആണെന്ന് കരുതി കീടനാശിനി കഴിച്ചയാള്‍ മരിച്ചു

കൂട്ടുകാരുമൊത്ത് വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ വെള്ളം എന്ന് കരുതി കീടനാശിനി കഴിച്ചയാള്‍ മരിച്ചു. മുണ്ടക്കയം പാലൂര്‍ക്കാവ്നടക്കല്‍ ബൈജു (50) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത്മുണ്ടക്കയം ടൗണിനു സമീപം വച്ച് ഭാഗത്ത്വാഹനത്തില്‍ ഇരിക്കുന്നതിനിടയില്‍ കാറിലുണ്ടായിരുന്ന കീടനാശിനി വെള്ളമാണന്നു കരുതി കുടിക്കുകയായിരുന്നു.

ഉടന്‍തന്നെ വാഹനത്തിനുള്ളവര്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംവ്യാഴാഴ്ച രാത്രിയോടെമരണത്തിന് കീഴടങ്ങുകയായിരുന്നു. മുണ്ടക്കയം സി.ഐഷൈന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തില്‍ ദുരൂഹത എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തി വരുന്നു.ഭാര്യ:റെയ്ച്ചില്‍, മക്കള്‍: അലന്‍, അലീന. 

Post a Comment

0 Comments