Latest News
Loading...

ഹാജരാവാനാവില്ലെന്ന് ജോർജ് . നടപടി വന്നേക്കും

വിദ്വേഷ പ്രസംഗ കേസിൽ മൊഴിയെടുക്കാനായി നാളെ തിരുവനന്തപുരം ഫോർട്ട്‌ അസി. കമ്മിഷണർ ഓഫീസിൽ ഹാജരാകാനുള്ള പൊലീസിൻ്റെ നിർദേശത്തിന്  അനാരോഗ്യം മൂലം നാളെ ചോദ്യം ചെയ്യല്ലിന് ഹാജരാവാനാവില്ലെന്ന് കാണിച്ച് ജോർജ് പൊലീസിന് മറുപടി നൽകി. പൊലീസ് നിർദേശിക്കുന്ന മറ്റൊരു തീയതിക്ക് ചോദ്യം ചെയ്യല്ലിന് ഹാജരാവാമെന്നും ജോർജ് വ്യക്തമാക്കി. ഇതോടെ ജോർജിന് വീണ്ടുമൊരു നോട്ടീസ് നൽകാൻ ഒരുങ്ങുകയാണ് പൊലീസ്. 


അതേസമയം നാളെ പിസി ജോർജ്ജ് തൃക്കാക്കരയിൽ പ്രചരണത്തിന് എത്തും എന്നു തന്നെയാണ് ഇപ്പോഴും ലഭിക്കുന്ന വിവരം.  പൊലിസിൻ്റെ നോട്ടീസ് അവഗണിച്ച് ജോർജ് തൃക്കാക്കരയിലേക്ക് പോയാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടി തുടങ്ങിയേക്കും. 

Post a Comment

0 Comments