Latest News
Loading...

പി. സി ജോര്‍ജ്ജിനെ കമ്മീഷണർ ഓഫീസിലേക്ക് മാറ്റി

പാലാരിവട്ടത്ത് സ്റ്റേഷനില്‍ ഹാജരായ പിസി ജോര്‍ജ്ജിനെ കമ്മീഷണർ ഓഫീസിലേക്ക് മാറ്റി. ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് പുറത്ത് വലിയ പ്രതിഷേധം നടത്തുന്നതിനിടെയാണ് പിസി ജോര്‍ജ്ജിനെ കൊണ്ടുപോയത്. ബിജെപി പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കയറി പ്രതിഷേധം നടത്തി. പോലീസ് ബലംപ്രയോഗിച്ച് ഇവരെ നീക്കിയശേഷമാണ് വാഹനം മുന്നോട്ട് നീങ്ങിയത്.


പാലാരിവട്ടം സ്റ്റേഷനിൽനിന്ന് ജോർജിനെ ഇപ്പോൾ കമ്മീഷണർ ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് സൂചന. വെണ്ണല വിദ്വേഷ പ്രസംഗ കേസിലെ മൊഴിയെടുപ്പ് ഇവിടെവച്ച് നടത്തും.

നേരത്തേ, തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിൽ ജോർജിന്‍റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജുഡീഷൽ ഒന്നാംക്ലാസ് കോടതിയുടെ നടപടി. 

ഇതിനു പിന്നാലെയാണ് വെണ്ണല കേസിൽ പാലാരിവട്ടം സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്താൻ ഹാജരായ ജോർജിനെ കസ്റ്റഡിയിൽ എടുത്തത്. വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

Post a Comment

0 Comments