Latest News
Loading...

ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷ നാളത്തേയ്ക്ക് മാറ്റി

പി.സി ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി. കേസില്‍ സര്‍ക്കാരിന്റെ വിശദീകരണത്തിനായാണ് നാളത്തേയ്ക്ക് മാറ്റിയത്. കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

 എന്ത് തെളിവുകള്‍ ശേഖരിക്കാനാണ് കസ്റ്റഡി ആവശ്യമെന്ന് പിസി ജോര്‍ജ്ജിന്റെ അഭിഭാഷകന്‍ ചോദ്യമുന്നയിച്ചിരുന്നു. ഇതിന് മറുപടി സമര്‍പ്പിക്കാനാണ് ഒരു ദിവസം അനുവദിച്ചിരിക്കുന്നത്. 


വീഡിയോ കൈവശമുള്ള സാഹചര്യത്തില്‍ കസ്റ്റഡി ആവശ്യം എന്തിനെന്ന് വിശദീകരിക്കേണ്ടിവരും. കേസ് നാളെ 1.45ന് നാളെ വീണ്ടും പരിഗണിക്കും.  തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

Post a Comment

0 Comments