Latest News
Loading...

പി.സി. ജോർജിന് വമ്പൻ സ്വീകരണമൊരുക്കി പ്രവർത്തകർ

ജയിൽമോചിതനായ പി.സി ജോർജിന് വഴിനീളെ കൂറ്റൻ സ്വീകരണമൊരുക്കി ജനപക്ഷം പ്രവർത്തകർ. തിരുവനന്തപുരത്തു നിന്നും ഈരാറ്റുപേട്ട യിലേക്ക് പുറപ്പെട്ട പിസി ജോർജ്ജ് കോട്ടയം മുതൽ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. കോട്ടയത്ത് ലഡു വിതരണവും നടത്തി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആണ് പി.സി ജോർജ് കോട്ടയത്തുനിന്നും ഈരാറ്റുപേട്ടയ്ക്ക് തിരിച്ചത്.

പനയ്ക്കപാലം മുതൽ കാറുകളുടെയും ഇനിയെത്ര വാഹനങ്ങളുടെയും  അകമ്പടിയോടെയായിരുന്നു സ്വീകരണം. രാത്രി പതിനൊന്നേമുക്കാൽ ഓടെയാണ് പിസി ജോർജ് ഈരാറ്റുപേട്ടയിൽ എത്തിയത്. പ്രവർത്തകരുടെ വാഹനങ്ങൾ നിറഞ്ഞ അരുവിത്തുറ പള്ളിക്കു മുമ്പിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. 

ഇടവക കൂടിയായ  സെൻറ് ജോർജ് പള്ളിയിൽ എത്തിയ പി.സി ജോർജിനെ വികാരി ഫാദർ അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ എതിരേറ്റു . വിശുദ്ധ ഗീവർഗീസ് സഹദായുടെ മുമ്പിൽ പി.സി ജോർജ് പ്രാർത്ഥനകൾ അർപ്പിച്ചു. വല്യച്ചന്റെ അനുഗ്രഹം മൂലമാണ് താൻ വേഗം തിരികെ എത്തിയതെന്ന് പിസി ജോർജ് പറഞ്ഞു. വൈദികനും പ്രവർത്തകർക്കും ഒപ്പം ഫോട്ടോയും എടുത്ത ശേഷമാണ് പിസി ജോർജ് പള്ളിയിൽ നിന്നും മടങ്ങിയത്. 


വീട്ടിൽ കാത്തുനിന്ന പ്രവർത്തകർ പടക്കം പൊട്ടിച്ചാണ് പി സി ജോർജിനെ എതിരേറ്റത്. കാറിൽ വന്നിറങ്ങിയ പിസി ജോർജ്ജിന് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. നൂറുകണക്കിന് ജനപക്ഷം പ്രവർത്തകരാണ് വീട്ടിലും പരിസരത്തും ആയി ഉണ്ടായിരുന്നത്. പൂഞ്ഞാർ മണ്ഡലം ചെയർമാൻ കെ എഫ് കുര്യൻ, മണ്ഡലം നേതാക്കന്മാർ എന്നിവരും ഉണ്ടായിരുന്നു. 


Post a Comment

0 Comments