Latest News
Loading...

പാലാ നഗരസഭയില്‍ പുതിയ കംഫര്‍ട്ട് സ്റ്റേഷനുകള്‍ തുറന്നു.

ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ 10 ലക്ഷം രൂപ ചിലവഴിച്ച് ളാലംപാലത്തിന് സമീപവും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി റിവര്‍വ്യൂ റോഡില്‍ പാലത്തിന് താഴെയുള്ള കംഫര്‍ട്ട് സ്റ്റേഷനും കുരിശുപളളി ജംഗ്ഷനിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവയും നഗരസഭാ ചെയര്‍മാന്‍ അന്റോ പടിഞ്ഞാറേക്കര തുറന്നുകൊടുത്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. 

അരോഗ്യ സ്റ്റാന്റ്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍ ബൈജു കൊല്ലം പറമ്പില്‍ പദ്ധതി വിശദീകരിച്ചു. നഗരസഭാ പ്രദേശത്ത് എത്തുന്നവര്‍ക്കായി പ്രാഥമിക ആവശ്യത്തിന് വേണ്ടി വിവിധ കേന്ദ്രങ്ങളില്‍ നിരവധി ശുചി മുറികള്‍ ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട് എന്നും ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നവര്‍ ശുചിത്വ മര്യാദകള്‍ പാലിക്കണ മെന്നും വൃത്തികേടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും ചെയര്‍മാന്‍ പറഞ്ഞു. മറ്റ് കേന്ദ്രങ്ങളില്‍ ഉള്ള ടോയ്‌ലറ്റുകളും നവീകരിക്കുമെന്ന് ആരോഗ്യ സ്റ്റാന്‍ന്റിoഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പില്‍ പറഞ്ഞു. 



ക്ലീനിംഗിനായി സ്ഥിരം ക്രമീകരണവും ഉറപ്പാക്കിയിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ ജോസ് എടേട്ട്, സ്റ്റാന്റിoഗ് കമ്മിററി ചെയര്‍മാന്‍മാരായ തോമസ് പീറ്റര്‍, നീന ചെറുവള്ളി, ബിന്ദു മനു, കൗണ്‍സിലര്‍മാരായ ജോസിന്‍ ബിനോ, സതി ശശികുമാര്‍ ,ജോസ്ചീരാംകുഴി ,ആര്‍.സന്ധ്യ, ബിനു പുളിക്കകണ്ടം, ലിസികുട്ടി മാത്യു, ഷീബ ജിയോ, മുനിസിപ്പല്‍.എന്‍ ജിനീയറിംഗ്, ആരോഗ്യ വിഭാഗം അധികൃതര്‍., ബിജു പാലൂപടവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

0 Comments