Latest News
Loading...

ഓടകളുടെ ഗ്രില്ലുകളും സ്ലാബുകളും നന്നാക്കും.

പാലാ: നഗരപ്രദേശത്തെ പ്രധാന റോഡുകളിൽ മഴവെള്ളം ഒഴുകി പോകുന്നതിന് ഓടകളുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു പൈപ്പ് കൊണ്ടുള്ള ഗ്രില്ലുകളും കോൺക്രറ്റ് സ്ലാബുകളും തകർന്നിരിക്കുന്നത് എത്രയും വേഗം നന്നാക്കുന്നതിനും അറ്റകുറ്റപണികൾക്കും നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.


നഗരപ്രദേശത്തെ ഭൂരിഭാഗം റോഡുകളും പൊതുമരാമത്ത് വകുപ്പിൻ്റേതാണ്.ഇവിടെ നഗരസഭയ്ക്ക് നിർമ്മാണം നടത്തുവാൻ സാങ്കേതിക തടസ്സമുള്ളതായി ചെയർമാൻ പറഞ്ഞു. പലയിടത്തും അപകടകരമായ വിധം ഗ്രില്ലുകൾ തകർന്നിട്ടുണ്ട്. നടപ്പാതകളിലെ ടൈലുകളും ഇളകി മാറിയിട്ടുണ്ട്. സീബ്രാലൈനുകളും മാഞ്ഞു പോയിട്ടുണ്ട്. 


ഈ വിഷയങ്ങൾ എല്ലാം സമയബന്ധിതമായി പരിഹരിക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതർക്ക് നിർദ്ദേശം നൽകിയതായി ചെയർമാൻ പഞ്ഞു.ഇതാനാവശ്യമായ ഫണ്ട് ലഭ്യമാക്കുവാൻ ഇടപെടുമെന്നും ചെയർമാൻ അറിയിച്ചു.

Post a Comment

0 Comments